കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ പ്രദേശത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. പണ്ടപ്പിള്ളി അക്വഡക്ട് ഭാഗത്ത് ഇവിടേയ്ക്കുള്ള പമ്പിംഗ് മെയിൻ തകർന്നതാണ് കാരണം. മൂവാറ്റുപുഴ-ആരക്കുഴ- പണ്ടപ്പള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായി സൈഡ് ഭിത്തി കെട്ടാൻ മണ്ണ് എടുത്തപ്പോൾ 24 മീറ്ററോളം പൈപ്പ് ലൈൻ അലൈൻമെന്റ് തെറ്റുകയായിരുന്നു. മദ്ധ്യഭാഗം തകർന്നു ചോർച്ച ഉണ്ടായി. ബുധനാഴ്ച ജലവിതരണം പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.