കൊച്ചി: കെ. റെയിൽ പദ്ധതി സംബന്ധിച്ച ആശങ്കകളും സംശയങ്ങളും പരിഹരിച്ച് എല്ലാവരെയും സഹകരിപ്പിക്കേണ്ട ബാദ്ധ്യത സർക്കാരിനാണെന്ന് മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ് പറഞ്ഞു. വികസനപദ്ധതികളിലെ എതിർപ്പ് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കപ്പൽശാല നിർമ്മിച്ചപ്പോഴും നെടുമ്പാശേരി വിമാനത്താവളത്തിലും എതിർത്തവരെയും സഹകരിപ്പിക്കാൻ കഴിഞ്ഞു. കൊച്ചി മെട്രോയെ എതിർത്തവരെയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. കെ. റെയിലിലും എതിർപ്പ് ഇല്ലാതാക്കാൻ സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. വികസന പദ്ധതികളെ എതിർക്കരുതെന്ന നിലപാടാണ് വ്യക്തിപരമായി തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.