khadi
കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോംപ്ളക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കുന്നു

കിഴക്കമ്പലം: ഖാദിബോർഡു വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോംപ്ളക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2022 സംരംഭക വർഷമായെടുത്ത് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ തീരുമാനം.വൈവിദ്ധ്യമായ ഉത്പന്നങ്ങളിലൂടെ വിപണിയിൽ കരുത്തരാകാനാണ് ഖാദിബോർഡ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ഖാദി വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ്, ഖാദി തൊഴിലാളിബോർഡ് ചെയർപേഴ്സൺ സോണി കോമത്ത്, ബോർഡംഗം ടി.വി. ബേബി തുടങ്ങിയവർ സംസാരിച്ചു. ഖാദി തൊഴിലാളികൾക്കുള്ള മുണ്ടും നേര്യതും വിതരണവും മുൻ പ്രൊജക്റ്റ് ഓഫീസർക്കുള്ള ഉപഹാരവിതരണവും പി.ജയരാജൻ നിർവഹിച്ചു.