കൊച്ചി: എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ നാളെ (ബുധൻ) വിതരണം ചെയ്യും. വല്ലാർപാടം പള്ളി പാരിഷ് ഹാളിൽ രാവിലെ 11ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് സ്കോളർഷിപ്പുകൾ സമ്മാനിക്കും. ചടങ്ങിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാർ എന്നിവർ പങ്കെടുക്കും.

വൈപ്പിൻ നിയമസഭാ മണ്ഡലത്തിലെയും ചേരാനല്ലൂർ പഞ്ചായത്തിലെയും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ആയിരം രൂപ വീതം 5000 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. ബാങ്ക് അക്കൗണ്ടുകളിലാണ് തുക നൽകുന്നത്. ഭാവിപഠനത്തിനും സഹായം ലഭ്യമാക്കുമെന്ന് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ.കെ.വി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.