കൊച്ചി: കുമ്പളങ്ങിയിലെ ഗ്രാമജീവിതം ആസ്വദിച്ച് ഹോംസ്റ്റേയിൽ താമസിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നു. 12ന് രാത്രി കുമ്പളങ്ങിയിൽ താമസിക്കുന്ന അദ്ദേഹം 13ന് ഖാദിഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും. മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിന്റെ മകന്റെ വീടായ 'എന്റെ കുമ്പളങ്ങി ഷെർലീസ് ഹോംസ്റ്റേ'യിലാണ് ഗവർണ്ണർ താമസിക്കുക. കായൽതീരത്തുള്ള വീടാണിത്. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സി.പി.എം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവർ കുമ്പളങ്ങിയിലെ ഹോംസ്റ്റേയിൽ താമസിച്ചിട്ടുണ്ട്.