dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കുരുക്കായി വിയ്യൂർ ജയിലിൽ നിന്ന് ഒന്നാം പ്രതി പൾസർ സുനിയുടെ (സുനിൽ കുമാർ) ഫോൺ വിളി. കേസിലെ സാക്ഷിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ജിൻസണുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അടുത്തിടെ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ

ദിലീപിന്റെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനിലുമുൾപ്പെടെ പലയിടത്തു വച്ചും കണ്ടിട്ടുണ്ടെന്ന് സുനി സംഭാഷണത്തിൽ പറയുന്നു.

ഫോൺ സംഭാഷണം ദിലീപിന് മേലുള്ള കുരുക്ക് മുറുകാനിടയാക്കും. സുനിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സുനിക്കു പിന്നാലെ ദിലീപിനെയും ചോദ്യം ചെയ്യും. ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ പ്രത്യേകസംഘം അന്വേഷണപുരോഗതി വിലയിരുത്തി.

ജയിലിലെ ടെലിഫോണിൽ നിന്നാണോ മൊബൈൽ ഫോണിൽ നിന്നാണോ വിളിയെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ജിൻസണിന്റെ മൊഴിയും രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവിനായി സുനിയുടെ ശബ്ദസാമ്പിൾ ശേഖരിച്ചേക്കും.

'എല്ലാം തുറന്നുപറഞ്ഞുകൂടേ, തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണം. നീ മാത്രം എന്തിനാണ് അകത്തുകിടക്കുന്നതെന്ന്' പൾസർ സുനിയോട് ജിൻസൺ ചോദിക്കുന്നതും കേൾക്കാം.

 അന്നും വഴിത്തിരിവായി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ജിൻസൺ വഴിയാണ് അന്വേഷണ സംഘം അറിഞ്ഞത്. തുടർന്ന് ജിൻസണിനെ സാക്ഷിയാക്കിയിരുന്നു. എട്ട് മാസത്തോളം സുനിക്കൊപ്പം ജിൻസൺ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ഇയാൾ കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു. ജിൻസൺ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയത്. നിരവധി പ്രമുഖരെ സുനി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും ജയിലിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ സുനിക്ക് ഫോൺ ലഭിച്ചെന്നുമായിരുന്നു ജിൻസണിന്റെ മൊഴി.


പ​ണ​ത്തി​നു​ ​മു​ക​ളി​ൽ​ ​പ​രു​ന്ത് ​പ​റ​ക്കു​മോ?

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ ​പ​ൾ​സ​ർ​ ​സു​നി​യും​ ​സ​ഹ​ത​ട​വു​കാ​ര​നാ​യി​ ​എ​ട്ടു​മാ​സം​ ​കൂ​ടെ​ക്ക​ഴി​ഞ്ഞ​ശേ​ഷം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​മ​റ്റൊ​രു​ ​കേ​സി​ലെ​ ​പ്ര​തി​ ​ജി​ൻ​സ​ണും​ ​ത​മ്മി​ൽ​ ​അ​ടു​ത്തി​ടെ​ ​ന​ട​ത്തി​യ​ ​ടെ​ലി​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​ന്റെ​ ​പൂ​ർ​ണ​ ​രൂ​പം.

 പ​ൾ​സ​ർ​ ​സു​നി​:​ ​എ​ന്താ​ണ് ​ഈ​ ​കേ​സി​ന്റെ​ ​കാ​ര​ണം​?​ ​എ​നി​ക്ക് ​ഒ​ന്നും​ ​അ​റി​യാ​ൻ​ ​പാ​ടി​ല്ല.
 ജി​ൻ​സ​ൺ​:​ ​അ​തി​വി​ടെ​ ​വ​ല്യ​ ​സം​ഭ​വ​മാ​ണ്...​ ​എ​ന്തോ​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രോ,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​നാ​യ​രോ...​ ​നീ​ ​ആ​ളു​മാ​യി​ ​പ​രി​ച​യ​മു​ണ്ടോ?
 സു​നി​:​ ​ഉം..​ ​ഉം..​ ​ക​ണ്ടി​ട്ടു​ണ്ട്
 ജി​ൻ​സ​ൺ​:​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​വ​ച്ചി​ട്ടാ​ണോ?
 ​സു​നി​:​ ​വീ​ട്ടി​ൽ​വ​ച്ചും​ ​ഹോ​ട്ട​ലി​ൽ​വ​ച്ചും​ ​ക​ണ്ടി​ട്ടു​ണ്ട്
 ജി​ൻ​സ​ൺ​:​ ​ആ​ള് ​പ​റ​ഞ്ഞു....​ ​അ​നൂ​പ് ​പ​രി​ച​യ​പ്പെ​ടു​ത്തി​ ...​ഇ​താ​ണ് ​പ​ൾ​സ​ർ​ ​സു​നി,​ ​നി​ങ്ങ​ൾ​ ​കാ​റി​ൽ​ ​സ​ഞ്ച​രി​ച്ചി​രു​ന്നെ​ന്നോ​ ...
 ​സു​നി​:​ ​പോ​യ​താ​യി​രി​ക്കും.​ ​പു​ള്ളി​ ​എ​ന്താ​ണ് ​പ​റ​യു​ന്നേ..?
 ​ജി​ൻ​സ​ൺ​:​ ​നി​ന്റെ​ ​കൈ​യി​ൽ​ ​പ​ണം​ ​ത​ന്നി​ട്ടു​ണ്ടാ​യി​രു​ന്നോ​?​ ​പി​ക്ക​റ്റ് ​പോ​ക്ക​റ്റ് ​എ​ന്ന​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​സ​മ​യ​ത്താ​ണ് ​ഈ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്ത​ത്.​ ​ബ​സി​ൽ​ ​സൂ​ക്ഷി​ച്ച് ​പോ​ക​ണ​മെ​ന്ന് ​നി​ന്നോ​ട് ​പ​റ​ഞ്ഞു​വ​ത്രേ..
 സു​നി​:​ ​അ​ത് ​ഞാ​ൻ​ ​പ​റ​യാം.​ ​വേ​റെ​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടി​യു​ണ്ട്..​ ​കോ​ട​തി​യി​ൽ​ ​കേ​സ് ​നി​ർ​ത്തി​യേ​ക്കു​വാ​ണോ?
 ​ജി​ൻ​സ​ൺ​:​ ​അ​ത് ​പു​ന​ർ​വി​ചാ​ര​ണ​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്,​ ​പ്രോ​സി​ക്യൂ​ഷൻ
 ​സു​നി​:​ ​കൊ​ടു​ക്കാ​ൻ​ ​ചാ​ൻ​സു​ണ്ടോ?
​ ​ജി​ൻ​സ​ൺ​:​ ​മാ​ദ്ധ്യ​ങ്ങ​ളി​ലൊ​ക്കെ​ ​അ​ങ്ങ​നെ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​ബാ​ല​ച​ന്ദ്ര​നെ​ന്ന് ​പ​റ​യു​ന്ന​ ​ആ​ൾ​ ​പ​ക്കാ​ ​തെ​ളി​വു​മാ​യി​ ​എ​ ​ടു​ ​ഇ​സെ​ഡ് ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ന്ന​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​പ​റ​യു​ന്ന​ത്.
​ ​സു​നി​:​ ​ദി​ലീ​പേ​ട്ട​നും​ ​അ​നൂ​പും​ ​ത​മ്മി​ൽ​ ​തെ​റ്റാ​നു​ള്ള​ ​കാ​ര്യ​മെ​ന്താ​ണ്?
​ ​ജി​ൻ​സ​ൺ​:​ ​അ​ത് ​അ​റി​യി​ല്ല.​ ​ഇ​യാ​ൾ​ ​വ​ന്ന് ​പെ​ട്ടെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി.​ ​ഓ​ഡി​യോ​ ​ക്ലി​പ്പിം​ഗൊ​ക്കെ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​വ​സ്തു​ത​യു​ണ്ടെ​ന്ന് ​ഏ​തൊ​രാ​ൾ​ക്കും​ ​തോ​ന്നും
 ​ജി​ൻ​സ​ൺ​:​ ​ഞാ​ൻ​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​ഞ്ഞേ​ക്കാം.​ ​നി​ന​ക്ക് ​അ​പ്പീ​ൽ​ ​ന​ൽ​കാ​തെ​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​എ​നി​ക്ക് ​തോ​ന്നു​ന്നി​ല്ല.​ ​മ​ന​സി​ലാ​യോ.​ ​അ​യാ​ൾ,​ ​നി​ന്നെ​ക്കൊ​ണ്ട് ​അ​ത് ​ചെ​യ്യി​പ്പി​ച്ച​ത്.​ ​ആ​ൾ​ ​ര​ക്ഷ​പ്പെ​ട്ട് ​പോ​കും.​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​തെ​ളി​വാ​ണ് ​കൊ​ണ്ടു​വ​ന്നേ​ക്ക​ണ​ത്.​ ​വി​ത്ത് ​എ​വി​ഡ​ൻ​സാ​ണ്.​ ​ഇ​ത് ​ഇ​പ്പോ​ൾ​ ​ശാ​സ്ത്രീ​യ​മാ​യി​ ​തെ​ളി​യി​ക്ക​ണം.​ ​നീ​ ​ഇ​പ്പോ​ ​ആ​രു​ടെ​ ​എ​ന്തി​നാ​ണ് ​ക​ഷ്ട​പ്പെ​ട്ട് ​ഇ​തി​നു​ള്ളി​ൽ​ ​പോ​യി​ക്കി​ട​ക്കു​ന്ന​ത്?
​ ​സു​നി​:​ ​ഞാ​ൻ​ ​പ​റ​ഞ്ഞി​ല്ലേ​ ​കാ​ര്യ​ങ്ങ​ൾ,​ ​ഞാ​നാ​യി​ട്ട് ​ഒ​ന്നും​ ​തെ​ളി​വ് ​കൊ​ടു​ക്ക​ണ്ട​ല്ലോ​യെ​ന്ന് ​ഓ​ർ​ത്തി​ട്ടാ​ ​മി​ണ്ടാ​തെ​ ​ഇ​രി​ക്കു​ന്നേ.​ ​ഈ​ ​പു​ള്ളി​ ​ഇ​പ്പോ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​വ​ന്നേ​ ​എ​ന്നു​മാ​ത്രം​ ​എ​നി​ക്ക് ​അ​റി​യാ​ൻ​ ​പാ​ടി​ല്ല.
​ ​ജി​ൻ​സ​ൺ​:​ ​ഒ​രു​ ​തെ​റ്റ് ​ഒ​രാ​ൾ​ ​ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ​ ​അ​ത് ​ഒ​രാ​ൾ​ ​മാ​ത്രം​ ​അ​നു​ഭ​വി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​എ​ല്ലാ​വ​രും​ ​ഈ​ക്ക്വ​ലാ​യി​ ​അ​നു​ഭ​വി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ല്ലാ​വ​രെ​യും​ ​വെ​റു​തേ​ ​വി​ട​ണം.
​ ​സു​നി​:​ ​പ​ണ​ത്തി​ന്റെ​ ​മു​ക​ളി​ൽ​ ​പ​രു​ന്ത് ​പ​റ​ക്കു​മോ​യെ​ന്ന് ​ഇ​നി​ ​ക​ണ്ട​റി​യ​ണം.