തൃപ്പൂണിത്തുറ: പട്ടികജാതി ക്ഷേമസമിതി ലോക്കൽ സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.വി സജീവൻ (പ്രസിഡന്റ്), സുധ മനോജ് (വൈ.പ്രസിഡന്റ്), ഇ.ടി അനിൽകുമാർ(സെക്രട്ടറി), എം.എ ജയകുമാർ(ജോ.സെക്രട്ടറി), ടി.കെ വിദ്യാസാഗർ(ട്രഷറർ). തിരുവാങ്കുളത്ത് നടന്ന സമ്മേളനം പി.കെ.എസ് ജില്ലാ സെക്രട്ടറി എം.കെ ശിവരാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.പി മുരുകേഷ്, ജില്ലാ കമ്മിറ്റിയംഗം കെ.എ. ചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.പി ബോബി എന്നിവർ സംസാരിച്ചു.