തൃപ്പൂണിത്തുറ: താമരംകുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ഇന്നാരംഭിക്കും. 16ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ഭജന. തുടർന്ന് കൊടിയേറ്റം. എട്ടിന് തോൽപ്പാവക്കൂത്ത്. നാളെ വൈകിട്ട് ഏഴിന് തായമ്പക, 8.30 ന് നൃത്തനൃത്യങ്ങൾ, പഞ്ചാരിമേളം.13 ന് വൈകിട്ട് ആറിന് ഭക്തിഗാനധാര, രാത്രി 7.30 ന് സംഗീതക്കച്ചേരി.14 ന് വൈകിട്ട് 6.30ന് തിരുവാതിരക്കളി, 7.15ന് ഭക്തിഗാനതരംഗിണി. 15 ന് വലിയ വിളക്ക്,​ മകരവിളക്ക് ഉത്സവം. 3.30 ന് പകൽപ്പൂരം. 6.30ന് കൂട്ടവെടി. 16ന് രാവിലെ 8.30 ന് ആറാട്ട്, 9.30 ന് തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചാരിമേളം.