sndp
എസ്.എൻ.ഡി.പി യോഗം കപ്രശ്ശേരി ശാഖ പുതിയതായി പണികഴിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ കട്ടിലവെയ്പ്പ് ശാഖ പ്രസിഡന്റ് പി.എൻ. ദേവരാജൻ, സെക്രട്ടറി കെ.ആർ. സോമൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കപ്രശ്ശേരി ശാഖ പുതുതായി പണികഴിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ കട്ടിളവയ്പ്പ് ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജൻ, സെക്രട്ടറി കെ.ആർ.സോമൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആലുവ യുണിയൻ പ്രസിഡന്റ് വി.സന്തോഷ്‌ ബാബു, യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ, യൂണിയൻ കൗൺസിലർ കെ.കുമാരൻ, ശാഖ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ബിനീഷ് കപ്രശ്ശേരി, ശാഖാകമ്മിറ്റി അംഗങ്ങളായ എം.കെ. ബാബു, എം.വി.സുബ്രഹ്മണ്യൻ, എം.കെ. ഷാജി എന്നിവർ പങ്കെടുത്തു.