പറവൂർ: ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വടക്കേക്കര എച്ച്.എം.ഡി.പി സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (12) കൊടിയേറും. രാത്രി 8.45ന് സഭ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി ടി.എസ്. ബിജിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.എസ്. ശ്രീജിത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഇന്ന് രാവിലെ എട്ടിന് വിശേഷാൽപൂജയും ഗണപതിയിങ്കൽ കലശാഭിഷേകത്തോടെയും ചടങ്ങുകൾ തുടങ്ങും. ഉത്സവദിനങ്ങളിൽ രാവിലെയും രാത്രിയിലും എഴുന്നള്ളിപ്പ്, വിശേഷാൽപൂജ എന്നിവ നടക്കും.13ന് രാവിലെ 11ന് നാരായണീയം വായന, 15ന് രാത്രി 10ന് ശങ്കരനാരായണങ്കൽ കലശാഭിഷേകം,16ന് രാവിലെ 11ന് നാരായണീയം വായന, വൈകിട്ട് 7ന് ചാക്യാർകൂത്ത്, 17ന് രാത്രി 10ന് സുബ്രഹ്മണ്യങ്കൽ കലശാഭിഷേകം, തൈപ്പൂയ മഹോത്സവദിനമായ 18ന് തൈപ്പൂയാഭിഷേകം, രാവിലെ 11നും വൈകിട്ട് 3നും ഓട്ടൻതുള്ളൽ, 19, 20 തീയതികളിൽ രാവിലെ 11നും വൈകിട്ട് 7നും ഓട്ടൻതുള്ളൽ, മഹോത്സവദിനമായ 21ന് രാവിലെ 8ന് ശ്രീബലി, രാവിലെ 11നും വൈകിട്ട് 3നും ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 8.30ന് നാദസ്വരകച്ചേരി, പുലർച്ചെ 1ന് പള്ളിവേട്ടയും വിളക്കിനെഴുന്നള്ളിപ്പും, ആറാട്ട് മഹോത്സവദിനമായ 22ന് രാവിലെ 8ന് ശ്രീബലി, രാവിലെ 11നും വൈകിട്ട് 3നും ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 8.30ന് നാദസ്വരകച്ചേരി, പുലർച്ചെ 2ന് ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.