mla
ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍അങ്കമാലിയിൽ നടത്തിയധർണ്ണ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. അങ്കമാലി ബസ് സ്റ്റേഷനിൽ നടന്ന കൂട്ടധർണ്ണ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷൻ സർക്കാർ ഏറ്റെടുത്ത് യഥാസമയം വിതരണംചെയ്യുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, കെ.എസ്. ആർ. ടി.സിയെ പൊതുമേഖലയിൽ സംരക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണയിൽ കെ. എസ്. ആർ. ടി. സി വർക്കേഴ്‌സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം. എ. മീതിയൻ കുട്ടി. പെൻഷനേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് യു.സി.സെബാസ്റ്റ്യൻ, വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി പി.ആർ.രഘു, ജില്ലാഭാരവാഹികളായ ഇ.കെ.രവീന്ദ്രൻ, എൻ.വി.ബാബു, ടി.വി.തമ്പി എന്നിവർ പ്രസംഗിച്ചു.