snhss-paravur-
പറവൂർ പുല്ലംകുളം എസ്.എൻ സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ഭരണഘടന കലണ്ടർ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യുന്നു.

പറവൂർ : ഭരണഘടന ബോധവത്കരണദിനത്തോട് അനുബന്ധിച്ച് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഭരണഘടന കലണ്ടർ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, പറവൂർ ഈഴവസമാജം സെക്രട്ടറി എം.കെ.സജീവൻ, സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ്, വൈസ് പ്രസിഡന്റ് മേരി പാപ്പച്ചൻ, പ്രോഗ്രാം ഓഫീസർ ശ്രീകല തുടങ്ങിയവർ സംസാരിച്ചു.