കോലഞ്ചേരി: ചെമ്മനാട് പബ്ളിക്ക് ലൈബ്രറിയുടെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണ്ണയവും ഞായറാഴ്ച(16) നടക്കും. രാവിലെ 9 മുതൽ 1 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓപ്പറേഷന് അവസരമുണ്ടാകും. കണ്ണട ആവശ്യമുള്ളവർക്ക് സൗജന്യനിരക്കിൽ ലഭ്യമാക്കും. 9447581319, 9744301809, 8606150111, 9947683574