iuml
മുസ്ലിം ലീഗ് ചെങ്ങമനാട് പഞ്ചായത്ത് നേതൃക്യാമ്പ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മുസ്ലിംലീഗ് ചെങ്ങമനാട് പഞ്ചായത്ത് നേതൃത്വക്യാമ്പ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് ക്യാമ്പിന് നേതൃത്വംനൽകി. ജില്ലാ കമ്മിറ്റി മെമ്പർ സെയ്തു കുഞ്ഞു പുറയാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എ.താഹിർ, മണ്ഡലം സെക്രട്ടറിമാരായ എൻ.എച്ച്. നൗഷാദ്, സി.കെ.അമീർ, നാസർ മുട്ടത്തിൽ, തൽഹത്ത് പാലപ്രശ്ശേരി, സജീർ അറക്കൽ, മുഹമ്മദാലി പനയക്കടവ്, സെയ്തുമുഹമ്മദ് എം.എ, അസ്മാ നൂറുദ്ദീൻ, പി.പി.ഇബ്രാഹിം കുട്ടി, സുഫീർ ഹുസൈൻ, ഷമീർ പാലപ്രശ്ശേരി, പി.ആർ. ആദിൽ, ഇ.എൽ.ഹാരിസ്, അബ്ദുൽ ബാസിത്, അക്സർ മുട്ടം, നസീർ കൊടികുത്തിമല, ഹാഷിം ശ്രീമൂലനഗരം, ജഹ്ഫൽ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.