പറവൂർ: പറവൂർ ഗവ.ബോയ്സ് ഹൈസ്കൂളിന്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. 1982ലെ എസ്.എസ്.എൽ.സി ബാച്ചിലുള്ളവർ സമാഹരിച്ച ബാഗ്, കുട എന്നിവ ഹെഡ്മിസ്ട്രസ് എ.എസ്. സിനിക്ക് പൂർവവിദ്യാർത്ഥികളായ ലിൻസ് ആന്റണി, സാബു സുവാസ്, എം.ആർ. സുരാജ്, ജോസഫ് ജോർജ് എന്നിവർ ചേർന്ന് കൈമാറി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, എൻ.എം. പിയേഴ്സൺ, രമേഷ് ഡി. കുറുപ്പ്, പറവൂർ ജ്യോതിസ്, എം.കെ. ബാനർജി, ജാസ്മിൻ കരീം, ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.