bjp

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പഞ്ചാബ് സർക്കാർ നടപടിക്കെതിരെ ഭാരതീയ പട്ടിക ജാതി മോർച്ച ഗാന്ധിസ്ക്വയറിൽ മൗന സത്യാഗ്രഹ സദസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം മോഹനൻ, സംസ്ഥാന സെക്രട്ടറി മനോജ്‌ മണക്കേക്കര, പോളിസി സെൽ കൺവീനർ എൻ.എം രവി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഷൈജു, സി.എൻ വിൽസൺ, എൻ.കെ സുബ്രഹ്മണ്യൻ, ടി.കെ രാജു, കെ.സി ശിവൻ തുടങ്ങിയവർ പങ്കെടുത്തു.