1

മട്ടാഞ്ചേരി: എസ്.എൻ.ഡി.പി യോഗം പനയപ്പള്ളി ശാഖയിലെ ശ്രീനാരായണ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ചെയർമാൻ സി.എ. വികാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എസ്.എൻ.ഡി.പി കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യോഗം ബോർഡഗം സി.കെ. ടെൽഫി, പനയപ്പള്ളി ശാഖ പ്രസിഡന്റ് പി.ബി. രഞ്ജിത്ത് കുമാർ, ശാഖാ സെക്രട്ടറി എം.ആർ. രമേശ് എന്നിവർ പങ്കെടുത്തു. സിനിമാതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് ജോ. കൺവീനർ കെ.ബി.ശശിധരൻ, കൺവീനർ പി.കെ. അനിൽകുമാർ, അജിത ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.