 
അങ്കമാലി: അങ്കമാലി സ്പോർട്സ് അസോസിയേഷന്റെ കേരള ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ 6.5 പോയിന്റ്നേടി തിരുവനന്തപുരത്തെ ജി.എസ്.ശ്രീജിത് ട്രോഫിയും കാഷ് അവാർഡായ 10000 രൂപയും നേടി. തൃശ്ശൂരിലെ സുമിത് ബാലൻ റണ്ണർ അപ്പ് ആയി. അണ്ടർ 16ൽ എറണാകുളത്തെ എ.ഗിരീഷ് ഒന്നാമതെത്തി. വിജയികൾക്ക് മുൻ എം.എൽ.എ പി.ജെ.ജോയ് ട്രോഫികൾ വിതരണം ചെയ്‌തു. ജോർജ് സ്റ്റീഫൻ, കെ.കെ.ജോഷി, ഡേവിസ് പാത്താടൻ, ലാൽ പൈനാടത്തു, പ്രശാന്ത്.എസ് എന്നിവർ പ്രസംഗിച്ചു.