
മുളന്തുരുത്തി: കേരള കർഷക സംഘം 2022ലെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. എല്ലാ യൂണിറ്റിലും സ്‌ക്വാഡുകളായി പ്രവർത്തകർ കർഷകരെ സന്ദർശിച്ച് മെമ്പർഷിപ്പ് ചേർത്തു. ആരക്കുന്നം ടൗൺ യൂണിറ്റിൽ പ്രമുഖ പച്ചക്കറി കർഷകനായ കണിയാരു കുടിയിൽ കെ.വി.യോഹന്നാന് കർഷകസംഘം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സി.കെ. റെജി മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. കെ.കെ.പ്രഭാകരൻ, എ.വി.ഷിബു, കെ.വി. കുഞ്ഞുമോൻ, ജോർജ് ജോൺ എന്നിവർ സംസാരിച്ചു.