
പള്ളുരുത്തി: കെ.പി.സി.സിയുടെ ഓൺലൈൻ ഫണ്ട് സമാഹാരണത്തിന്റ ഭാഗമായി ആരംഭിച്ചിട്ടുള്ള 137ചലഞ്ചിന്റെ കൊച്ചി സൗത്ത് ബ്ലോക്ക്‌തല ഉദ്ഘാടനം തോപ്പുംപടിയിൽ ചവിട്ടു നാടക കലാകാരൻ ജോസഫ് മാനാശേരിയിൽ നിന്ന് ഓൺലൈനായി ഫണ്ട് സ്വീകരിച്ച് കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ആർ. ത്യാഗരാജൻ, കെ.കെ. കുഞ്ഞച്ചൻ, എം.പി. ശിവദത്തൻ, ജോൺ പഴേരി, പി.ജെ. പ്രദീപ്, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ഷീബ ഡ്യൂറോം, അഡ്വ. തമ്പി ജേക്കബ്, എ എം. സുരേന്ദ്രൻ, എം.എസ്. വിശ്വംഭരൻ, ജോസഫ് സുമിത്, നെൽസൺ കൊച്ചേരി, പ്രൊഫ. ജിബിൻ ജേക്കബ്, വി.ജെ. ജേക്കബ്, എം.എച്ച്. ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.