
തൃപ്പൂണിത്തുറ: മതമൈത്രിയുടെ പ്രതീകമായ കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് 12,13,14 തീയതികളിൽ നടക്കും.12 ന് രാത്രി 8.30 ന് കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം എം.എം ഷംസുദ്ധീൻ ഫാളിൽ വഹബി മതപ്രഭാഷണം നടത്തും. 13ന് വൈകിട്ട് 7ന് മത സൗഹാർദ്ദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ, ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത, ഇലവുപാലം ശംസുദ്ധീൻ മന്നാനി എന്നിവർ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി വിദ്യാഭ്യാസ അവാർഡ് ദാനം നിർവ്വഹിക്കും.അനൂപ് ജേക്കബ് എം.എൽ.എ പ്രമുഖ വ്യക്തികളെ ആദരിക്കും. പി.വി ശ്രീനിജിൻ എം.എൽ.എ കാരുണ്യപദ്ധതി സഹായം വിതരണം ചെയ്യും. കാഞ്ഞിരമറ്റംപള്ളി മാനേജർ അഡ്വ. എം.എ അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും. രാത്രി 9ന് ഇസ്ലാമിക ഇശൽ വിരുന്ന് ബുർദ മജ്ലിസ് ചാപ്പനങ്ങാടി അമീർ അലി ജഫ്നി അവതരിപ്പിക്കും. തുടർന്ന് ദുആ സമ്മേളനം.14ന് കല്ലൂപ്പറമ്പ്, ചുണ്ടക്കാട്ട് എന്നിവിടങ്ങളിൽ നിന്ന് കൊടിഘോഷയാത്ര പളളിയിൽ എത്തിച്ചേരും. രാവിലെ 10.30 ന് താഴത്തെ പള്ളിയിലും 10.45 ന് മലേപ്പള്ളിയിലും കൊടികേറ്റും. രാത്രി 10.30 ന് പ്രാദേശിക മഹല്ലുകളിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയിൽ എത്തിച്ചേരും. രാത്രി 11ന് ചന്ദനക്കുടം.