 
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയിലെ ശ്രീനാരായണ പ്രാർത്ഥനാ കുടുംബയോഗത്തിൽ എസ്.എസ്.എൽ.സി പുരസ്കാര വിതരണവും കുടുംബസംഗമം നടന്നു. ശബരിമല മുൻ മേൽശാന്തി ആത്രശേരി എ.ആർ. രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ കാഷ് അവാർഡ് നൽകി ആദരിച്ചു. മണികുന്നേൽ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി മധു അനുഗ്രഹപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി പി.സി. ബിജു, വൈസ് പ്രസിഡന്റ് എം.ജി.ദാസ്, യൂണിയൻ കമ്മിറ്റി അംഗം എം.വി. സുനിൽ, പി.എ. വിജയൻ, പി.വി. ചന്ദ്രൻ, സി.ഡി. രാജേഷ്, എൻ.കെ. സുശീലൻ, ടി.ടി. രാജീവ്, ലിലു പി. ഗോപാൽ, ഒ.എൻ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.