കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ച്‌ നടത്തും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.