krail

കൊച്ചി: സിൽവർലൈൻ പദ്ധതിക്കു വേണ്ടിയുള്ള സാമൂഹികാഘാത പഠനത്തിനുള്ള അതിർത്തി നിർണയമാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ-റെയിൽ അധികൃതർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഭൂമി അടയാളപ്പെടുത്താൻ സ്ഥാപിക്കുന്ന കല്ലുകൾക്ക് സർവേക്കല്ലുകളുമായി സാമ്യമുണ്ടായാൽ ആശയക്കുഴപ്പമാകുമെന്നതിനാലാണ് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നത്. പദ്ധതിക്കു വേണ്ടി വിജ്ഞാപനമിറക്കുകയോ സ്ഥലമേറ്റെടുക്കാൻ അനുമതി ലഭിക്കുകയോ ചെയ്യാതെ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് കെ-റെയിൽ കോർപ്പറേഷൻ ജോയിന്റ് ജനറൽ മാനേജർ ദീപ ജോയി വിശദീകരണം നൽകിയത്. കേരള സർവേ ആൻഡ് ബൗണ്ടറി നിയമപ്രകാരം കരിങ്കല്ലാണ് സ്ഥാപിക്കേണ്ടതെന്നിരിക്കെ കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

സത്യവാങ്മൂലത്തിൽ നിന്ന്

 2013ലെ നിയമപ്രകാരം പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തണം. ഇതിനായി ഭൂമി അടയാളപ്പെടുത്തണം.

 പദ്ധതിയുടെ അലൈൻമെന്റ് അടയാളപ്പെടുത്താനാണ് കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുന്നത്.

 സർവേ വകുപ്പൊഴികെയുള്ള വകുപ്പുകൾക്ക് ഇത്തരത്തിൽ അടയാളങ്ങൾ സ്ഥാപിക്കാൻ അധികാരമുണ്ട്. കേരള വാട്ടർവേയ്സ് ആൻഡ്  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള റോഡ് ഫണ്ട് ബോർഡും ഇത്തരം കുറ്റികൾ സ്ഥാപിക്കുന്നുണ്ട്.

 15,435 കോൺക്രീറ്റ് കുറ്റികൾ തയ്യാറാക്കിയതിൽ 2834 എണ്ണമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതുപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ ബാക്കിയുള്ളവ ഉപേക്ഷിക്കേണ്ടി വരും.

 നിശ്ചിത അളവിലുള്ള സർവേ കല്ലുകൾ തയ്യാറാക്കാനുള്ള കരിങ്കല്ല് ലഭ്യമല്ല. ലഭിക്കാൻ കാലതാമസവുമുണ്ട്.

കെട്ടിടങ്ങളിലേക്ക് കയറാനുമിറങ്ങാനും തടസമാകുന്ന തരത്തിൽ തൂണുകൾ സ്ഥാപിച്ചിട്ടില്ല. ഇത്തരം പരാതിയുള്ളിടങ്ങളിൽ മാറ്റി സ്ഥാപിച്ചിരുന്നു.

 സ​മ​രം​ ​ദേ​ശീയ ത​ല​ത്തി​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തും: ​മേ​ധാ​പ​ട്കർ

കോ​ഴി​ക്കോ​ട്:​ ​ന​രേ​ന്ദ്ര​മോ​ദി​ ​ചെ​യ്യും​പോ​ലെ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്ക​ൽ​ ​ന​യ​മ​ല്ല​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​സി​ൽ​വ​ർ​ ​ലൈ​നി​നെ​തി​രെ​യു​ള്ള​ ​സ​മ​രം​ ​അ​ഖി​ലേ​ന്ത്യാ​ ​ത​ല​ത്തി​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും​ ​പ്ര​മു​ഖ​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ ​മേ​ധാ​പ​ട്ക​ർ​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​കാ​ട്ടി​ല​പീ​ടി​ക​യി​ൽ​ ​കെ​-​ ​റെ​യി​ൽ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​ ​സ​മി​തി​ ​ന​ട​ത്തു​ന്ന​ ​സ​ത്യാ​ഗ്ര​ഹ​ ​സ​മ​ര​ത്തി​ന്റെ​ 465ാം​ ​ദി​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​ഗ​താ​ഗ​ത​ ​മൂ​ല​ധ​ന​ത്തി​ന്റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​പാ​ത​യാ​ണ് ​കെ​-​ ​റെ​യി​ലി​ലൂ​ടെ​ ​തു​റ​ക്കാ​ൻ​ ​പോ​കു​ന്ന​ത്.​ ​ജ​പ്പാ​ൻ​ ​സ​ഹാ​യ​ത്താ​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​യ​തി​നാ​ൽ​ ​ഇ​തി​നെ​ ​ജെ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യെ​ന്നാ​ണ് ​വി​ളി​ക്കേ​ണ്ട​ത്.​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​ഇ​തു​മൂ​ലം​ ​ഒ​രു​ഗു​ണ​വു​മി​ല്ല.​ ​കു​റ​ച്ചു​പേ​ര​ട​ങ്ങു​ന്ന​ ​വ​രേ​ണ്യ​വ​ർ​ഗ​ത്തി​ന് ​മാ​ത്ര​മാ​ണ് ​പ്ര​യോ​ജ​നം.

പ​രി​സ്ഥി​തി​ ​ആ​ഘാ​ത​പ​ഠ​നം​ ​പൂ​ർ​ണ​മാ​ക്കാ​തെ,​ ​ദേ​ശീ​യ​ ​ഹ​രി​ത​ ​ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​അം​ഗീ​കാ​ര​മി​ല്ലാ​തെ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​സ​മ​രം​ ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ്.​ ​ഭ​യ​പ്പെ​ടു​ത്ത​ൽ​ ​ത​ന്ത്ര​ത്തി​ലൂ​ടെ​യാ​ണ് ​പ​ല​ ​കു​ടും​ബ​ങ്ങ​ളു​ടെ​യും​ ​ഭൂ​മി​ ​ഏ​റ്രെ​ടു​ക്കു​ന്ന​ത്.​ ​ഇ​തു​വ​ഴി​ ​നി​ര​വ​ധി​ ​നെ​ൽ​വ​യ​ലു​ക​ളും​ ​ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും​ ​ന​ശി​ക്കും.
പ്ര​കൃ​തി​ ​സു​ന്ദ​ര​മാ​യ​ ​കേ​ര​ളം​ ​ഇ​ന്ന് ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളാ​ൽ​ ​അ​തി​ജീ​വ​ന​ ​പാ​ത​യി​ലാ​ണ്.​ ​ക​സ്തൂ​രി​രം​ഗ​ൻ​ ​റി​പ്പോ​ർ​ട്ട് ​അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു.​ ​വി​ക​സ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​കി​ട​പ്പാ​ടം​ ​ന​ഷ്ട​പ്പെ​ടു​മ്പോ​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​അ​തി​നെ​ ​ഉ​ൾ​ക്കൊ​ള്ളു​ക.