കുറുപ്പംപടി: ധർമ്മ പരിപാലന സഭ ഇടവൂർ ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ തൈപ്പൂയ കാവടി മഹോത്സവം ജനുവരി 12മുതൽ 19വരെ വിവിധ കലാപരിപാടികളോടെ നടക്കും. ക്ഷേത്രംതന്ത്രി പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി ടി.വി.ഷിബു എന്നിവർ പൂജാകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ജനുവരി 11ന് മംഗള ദീപ സമർപ്പണ കാര്യസിദ്ധി പ്രാർത്ഥന, 12ന് കൊടിയേറ്റ്, കൊടിയേറ്റ് സദ്യ, 13ന് നവകം, പഞ്ചഗവ്യം, ത്രികാലമുളപൂജ , ചാക്യാർകൂത്ത്, 14 ന് ഡോക്ടർ പ്രവിത സുനിൽ കുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 15ന് ഗുരുദേവവിഗ്രഹ പ്രതിഷ്ഠാവാർഷികം, കലശാഭിഷേകം, വിശേഷാൽ പൂജ, കുറിച്ചി ആശ്രമം മഠാധിപതി ശ്രീമദ് ധർമ്മചൈതന്യ സ്വാമികളുടെ പ്രഭാഷണം , 16 ന് വൈകിട്ട് 5 മണി മുതൽ രാജാലങ്കാര വിരാടദർശനം, രഥപ്രയാണം ഭദ്രദീപം തെളിച്ച് സിനിമാതാരം ദിലീപ് ഉദ്ഘാടനം നിർവഹിക്കും. 17ന് വർണശബളമായ കാവടി ഘോഷയാത്രകൾക്ക് സ്വീകരണം നൽകും . 18ന് വലിയ ഉത്സവം, ഉച്ചയ്ക്ക് 3.30 മുതൽ പകൽപൂരം, ദീപാരാധന, മംഗളം കാര്യസിദ്ധി പ്രാർത്ഥന, 19ന് ആറാട്ട് പുറപ്പാട്, ആറാട്ട് ഉത്സവം, ആറാട്ട് സദ്യ, ക്ഷേത്രം പ്രസിഡന്റ് കെ.കെ.കർണ്ണൻ, സെക്രട്ടറി കെ. സദാനന്ദൻ, ജനറൽ കൺവീനർ കെ.പി.ജയചന്ദ്രൻ, ട്രഷറർ പി.കെ.ബിജു, രക്ഷാധികാരി സജീവൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.