library
നാളത്തെ നാട് ലഹരിമുക്ത നാട് എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ കല്ലൂർക്കാട് പഞ്ചായത്ത് സമതിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തിയ സെമിനാർ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നാളത്തെ നാട് ലഹരിമുക്ത നാട് എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ കല്ലൂർക്കാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോനോ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ സി.പി. ബഷീർ ക്ലാസെടുത്തു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിക്ടർ മുണ്ടക്കൽ, അനിൽ കൂനാനി എന്നിവർ സംസാരിച്ചു.