 
പിറവം: ലൈബ്രറി കൗൺസിൽ മണീട് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധക്ലാസ് നടത്തി.വിമുക്തിയും പിറവം എക്സൈസ് വകുപ്പും ചേർന്ന് മണീട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി ഇൻചാർജ് അനില വിശ്വാസ്. ആർ സ്വാഗതം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ റോയി.എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ റോബി കെ.എം. ലഹരി വിരുദ്ധക്ലാസ് നയിച്ചു. വാർഡ് മെമ്പർ മിനി തങ്കപ്പൻ, ജിനോ എന്നിവർ സംസാരിച്ചു.