
കൊച്ചി: കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനീയറിംഗിലെ (കെ.എം.എസ്.എം.ഇ) നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റ് 7 വിദ്യാർത്ഥികൾ സാമൂഹിക പ്രവർത്തനങ്ങൾക്കായി ദ്വിദിന ക്യാമ്പ് ദ്യുതി 22 നടത്തി. 'സ്‌നേഹപൂർവം എന്ന പേരിൽ രക്തദാന, കേശദാന ക്യാമ്പുകൾ നടന്നു. കെ.എം.എസ്.എം.ഇ കോഴ്‌സ് കോ ഓർഡിനേറ്റർ റോയ്‌പോൾ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കുസാറ്റ് കോ ഓർഡിനേറ്റർ ഡോ. രമ്യരാമചന്ദ്രൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ കൃപരാജ് കെ.ജി, ആസാദി കാ അമൃത മഹോത്സവ് കൺവീനർ എം.എ. ജയറാണി എന്നിവർ സംസാരിച്ചു. തുടർന്ന് മെന്റലിസ്റ്റ് നന്ദകിഷോർ 'ആൽക്കമി' എന്ന പരിപാടി അവതരിപ്പിച്ചു.