വൈപ്പിൻ: ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരണി സഭാവക ശക്തീധര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നാളെ കൊടിയേറും. നാളെ വൈകിട്ട് 7നും 7.40നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം. 8ന് പുള്ളുവൻപാട്ട്, 9ന് തിരുവാതിരക്കളി, കലാപരിപാടികൾ.
13ന് വൈകിട്ട് 5ന് എസ്.എൻ.ഡി.എസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ദീപക്കാഴ്ച, 14 ന് വൈകിട്ട് 5.30ന് ഓട്ടൻതുള്ളൽ. 15ന് വൈകിട്ട് 5.30ന് ഓട്ടൻതുള്ളൽ. ഏഴാം ദിവസമായ 18 ന് രാവിലെ 5 മുതൽ 11 വരെ തൈപ്പൂയ്യ അഭിഷേകം. വെളുപ്പിന് 2 ന് ആറാട്ട് മഹോത്സവത്തോടുകൂടി സമാപനം.