ymca
മുവാറ്റുപുഴ വൈ.എം.സി.എ മന്ദിരോദ്ഘാടനം ദേശീയ പ്രസിഡന്റ് ജസ്റ്റിസ്‌ ബെഞ്ചമിൻ കോശി നിർവഹിക്കുന്നു.

മൂവാറ്റുപുഴ: വൈ.എം.സി.എ മൂവാറ്റുപുഴ ഡാനിയൽ സ്കറിയ മെമ്മോറിയൽ മന്ദിരോദ്ഘാടനം വൈ. എം .സി. എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി നിർവഹിച്ചു. വൈ.എം.സി.എ മൂവാറ്റുപുഴ പ്രസിഡന്റ് രാജേഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ.ആന്റണി പുത്തൻകുളം പുതുവർഷസന്ദേശം നൽകി. സെക്രട്ടറി വി.യു. ജോൺ റിപ്പോർട്ട് അവതരിച്ചു. എ.സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എയും കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ബെഡ്‌റൂം ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒ.പി. ബേബിയും നിർവഹിച്ചു. മെമ്പർഷിപ്പ് കാർഡ് വിതരണം സബ് റീജിയണൽ ചെയർമാൻ ഷെണി പോൾ നിർവഹിച്ചു. എൽദോ ബാബു വട്ടക്കാവിൽ, ഡോ.മാത്യു പൈലി, മേരി ജോർജ്ജ് തോട്ടം, വർഗീസ് അലക്‌സാണ്ടർ, ബേബി പോൾ, ജോസ് കുര്യാക്കോസ്, സാബു ജോൺ, സുർജിത് എസ്തോസ് എന്നിവർ സംസാരിച്ചു.