photo
എ.ഐ.ടി.യു.സി. വൈപ്പിൻ മണ്ഡലം കൺവെൻഷൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എ.ഐ.ടി.യു.സി വൈപ്പിൻ മണ്ഡലം കൺവെൻഷൻ എടവനക്കാട് എസ്.പി സഭ സ്‌കൂൾ ഹാളിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കടമക്കുടി അദ്ധ്യക്ഷത വഹിച്ചു. നവതി ആഘോഷിക്കുന്ന എ.ഐ.ടി.യു.സി നേതാവ് ടി.എസ്. തിലകനെ ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ആദരിച്ചു.

സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ബി. അറുമുഖൻ, മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, കെ.എൽ. ദിലീപ്കുമാർ, മനാഫ് മനേഴത്ത്, ടി.എ. ആന്റണി, പി.ഒ. ആന്റണി, എ.എ. സുധീർ, എ.കെ. ഗിരീശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദൻ, പി.എ. ജിറാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ സബീന സത്യനാഥ്, കെ.ആർ. രതി, പി.ജെ. കുശൻ, എൻ.കെ. ബാബു, സരസ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

മണ്ഡലം ഭാരവാഹികളായി എൻ.കെ. ബാബു (പ്രസിഡന്റ്), കെ.എൽ. ദിലീപ്കുമാർ (സെക്രട്ടറി), പി.ജെ. കുശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.