കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എം.ജി. യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായി. കാൽനൂറ്റാണ്ടിനുശേഷമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.