മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പ് വാഹനീയം - 2022 എന്നപേരിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. 21ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന അദാലത്ത് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ട്രാൻസ്പോർട്ട് കമ്മീഷണർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, മദ്ധ്യമേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ പി.എം. ബഷീർ, മൂവാറ്റുപുഴ ആർ.ടി.ഒ ജെർസൺ ടി.എം എന്നിവർ പങ്കെടുക്കും. രാവിലെ 10.30മുതൽ ഉച്ചക്ക് 1.30 വരെയാണ് അദാലത്ത്. കൂടുതൽ വിവരങ്ങൾക്ക് 0485-2814959.