പള്ളുരുത്തി: പെരുമ്പടപ്പ് ഹാർമണി റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. നഗരസഭാംഗം അശ്വതി വത്സൻ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡന്റ് ജോസഫ് ആലുങ്കൽ അദ്ധ്യക്ഷനായി. എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എം.വി.മുരുകൻ, ജോൺ കാഞ്ഞിരത്തിങ്കൽ, ജോസഫ് കുടുവശ്ശേരി, എ.എ.ജോർജ്ജ്, ക്രിസ്റ്റി കാർഡോസ്, വനജ ജോഷി , ഗ്രേസി ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.