കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ആറാം വാർഡിൽ കബർസ്ഥാൻ വരുന്നതിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തി. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് നിരാഹാര സമരം നടത്തിയത്. എം.കെ.കുഞ്ഞോൽ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി. ചെല്ലമ്മ അദ്ധ്യക്ഷയായി. ആക്ഷൻ കൗൺസിൽ രക്ഷാധികാരി എം.കെ.ബിജു, കൺവീനർ സിബി ജോസ്, ഇല്ലിത്തോട് കെ.പി.എം.എസ്. ശാഖാ സെക്രട്ടറി എം.കെ.രവി, കെ.എസ്.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ബിജുകുമാർ, എസ് എൻ.ഡി.പി.ശാഖാ സെക്രട്ടറി സതീശൻ മംഗലത്തുപറമ്പിൽ, കെ.പി.എം.എസ് മുളംങ്കുഴി ശാഖാ പ്രസിഡന്റ് എ.സി.രാജൻ എന്നിവർ സംസാരിച്ചു.