
തൃക്കാക്കര: മന്ത്രിമാർ കടന്നു പോകുമ്പോൾ മാത്രമല്ല വഴിയൊരുക്കി കാത്ത് കെട്ടി റോഡിൽ നിൽക്കേണ്ടി വരിക. മറ്റുചിലർക്ക് വേണ്ടിയും ക്ഷമ കാണിച്ചേ മതിയാകൂ. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ കഴിഞ്ഞ ദിവസം ആളുകൾ കാത്തുകെട്ടി നിന്നത് ഒരു മലമ്പാമ്പിന് കടന്നുപോകാനാണ്. കാക്കനാട് സിഗ്നലിനടുത്താണ് റോഡിന് കുറുകെയായി മലമ്പാമ്പിനെ കണ്ടത്. ഇരയെ വിഴുങ്ങിയ ശേഷം പതിയെ ഇഴഞ്ഞു നീങ്ങിയ പാമ്പ് അപ്രതീക്ഷിതമായാണ് റോഡിന് കുറുകെ എത്തിയത്. പിന്നീട് ഇത് റോഡ് മുറിച്ച് കടന്നു മറുവശം എത്തുന്നത് വരെ യാത്രക്കാർ വണ്ടികൾ ഒതുക്കി കാത്ത് നിന്നു. കളക്ട്രേറ്റ് വളപ്പിലേക്കാണ് പാമ്പ് പോയത്.