foodball

ആലുവ: 11-ാമത് ആലുവ സെന്റ് മേരീസ് സെന്റിനറി ഫുട്‌ബാൾ ടൂർണ്ണമെന്റിൽ പെരുമ്പാവൂർ ആശ്രമം ഹൈസ്‌കൂൾ ചാമ്പ്യന്മാരായി. കാലടി ഒക്കൽ എസ്.എൻ ഹൈസ്‌കൂളിനെ ടൈബ്രേക്കറിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് പെരുമ്പാവൂർ ആശ്രമം ഹൈസ്‌കൂൾ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിലായിരുന്നു. എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ സാജു കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ വിരമിക്കുന്ന അദ്ധ്യാപകരായ ജെയ്സൺ വർക്കി, ജോസ് ആന്റണി എന്നിവരെ ആദരിച്ചു. എം.എം.ജേക്കബ്, പൂർവ്വ വിദ്യാർത്ഥി സംഘടന 'ആഷ'യുടെ പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത്, പി.ടി.എ പ്രസിഡന്റ് എം.വി. വിബിൻനാഥ്, ഫ്രാൻസിസ് മൂത്തേടൻ, പി.ജെ.വറുഗീസ്, എൻ.ജെ. ജേക്കബ്, അഗ്‌നസ് ജോസഫ്, ജെയ്‌മോൻ പി. ഇട്ടീര, പി. ജോൺ, നിർമ്മലാനന്ദ കമ്മത്ത്, പ്രസാദ് അലക്‌സാണ്ടർ, ടി.യു. അസീസ്, ഏലിയാസ് അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.