 
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ ലോക ഹിന്ദി ദിനാചരണം നടന്നു. ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി പതിപ്പുകൾ പ്രകാശനം ചെയ്തു. ക്വിസ്, എല്ലാ കുട്ടികളുടെയും പതിപ്പ് പ്രകാശം, കവിത, ദേശഭക്തിഗാന മത്സരം, വായന മത്സരം, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്. ടി.വി.മായ, എലിസബത്ത് പോൾ,കൺവീനർ കെ.ജി.മല്ലിക, സി.വി.പുജാലക്ഷ്മി, വി.എ.അംബാലിക, ആഷ്ലി എൽദോ, കൃഷ്ണ ദേവാഞ്ജലി, കൃഷ്ണ ബിനീഷ്, ക്രിസ്റ്റിന സാറ തോമസ് എന്നിവർ സംസാരിച്ചു.