kklm
എം എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് ജേതാവ് പാർവതി പ്രകാശിനെ,പാലക്കുഴ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം പി അനുമോദിക്കുന്നു

കൂത്താട്ടുകുളം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്‌സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാർവതി പ്രകാശിനെ പാലക്കുഴ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം.പി വീട്ടിലെത്തി അനുമോദിച്ചു. അനുമോദന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ മണ്ഡലം പ്രസിഡന്റ് ടി.എൻ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിഷ്
സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൈജു ഗോപിനാഥ്, എ.ഐ.യു.ഡബ്ല്യു. സി മണ്ഡലം പ്രസിഡന്റ് എം.സി.ബിനേഷ്, മത്തായി,ബേബി എന്നിവർ പങ്കെടുത്തു.