പെരുമ്പാവൂർ: ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഉദാരമതികളുടെ കനിവ് തേടുന്നു. വെസ്റ്റ് വെങ്ങോല കൊള്ളിമുകൾ മാലിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അശോക് കുമാറാണ് (26)സഹായം തേടുന്നത്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും സഹോദരനുമുൾപ്പെടുന്നതാണ് കുടുംബം. വൃക്ക നൽകാൻ അച്ഛൻ കൃഷ്ണൻകുട്ടി തയ്യാറാണെങ്കിലും 10 ലക്ഷത്തിലധികം വരുന്ന ആശുപത്രി ചെലവ് താങ്ങാൻ കുടുംബത്തിന് നിവൃത്തിയില്ല. ഐ.ടി.ഐ വരെ പഠിച്ച അശോക് പുല്ലുവഴിയിലെ കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. ആറുമാസം മുൻപാണ് രോഗബാധിതനായത്. മാസത്തിൽ എട്ട് തവണ ഡയാലിസിസ് ചെയ്യുകയാണിപ്പോൾ. ഫെഡറൽ ബാങ്ക് വെങ്ങോല ശാഖയിൽ അച്ഛൻ എം.കെ.കൃഷ്ണൻകുട്ടിയുടെ പേരിൽ അക്കൗണ്ട് തുറന്നു. നമ്പർ: 18240100084062. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001824. വിലാസം: അശോക് കുമാർ എം.കെ, എം.കെ. കൃഷ്ണൻകുട്ടി, മാലിൽ വീട്, കൊള്ളിമുകൾ, വെസ്റ്റ് വെങ്ങോല, പെരുമ്പാവൂർ, എറണാകുളം. പിൻ- 683556. ഫോൺ: 9605855937.