അങ്കമാലി: പാലത്തിന്റെ കരിങ്കൽ ഭിത്തിയിൽ കാറിടിച്ച് നാലു പേർക്ക് പരുക്കേറ്റു. എളവൂർ അറക്കലാൽ വീട്ടിൽ ബെന്നി , മിനി, നീനു , നികിത എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ അങ്കമാലി മഞ്ഞപ്ര റോഡിൽ മുല്ലശ്ശേരി പാലത്തിന്റെ രണ്ടു പാലങ്ങളേയും വേർതിരിക്കുന്ന നടുവിലെ കരിങ്കൽ ഭിത്തിയിലാണ് കാർ ഇടിച്ചത്. പരുക്കേറ്റ നാലുപേരേയും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്ര ഭാഗത്തു നിന്നും അങ്കമാലിയിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.