soap
ഓൺെ ലൈൻ ഷോപ്പിങ്ങ് വഴി വാങ്ങിയ ഫോണിനു പകരം ലഭിച്ച സോപ്പു കട്ടകൾ

അങ്കമാലി: ഓർഡർ ചെയ്ത് കാത്തിരുന്നത് മൊബൈൽ ഫോണിന്. കിട്ടിയത് രണ്ടു കട്ട സോപ്പ്. അങ്കമാലിയിൽ ഹോട്ടൽ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് ഓൺലൈൻ സൈറ്റു വഴിയുള്ള തട്ടിപ്പിലെ ഏറ്റവും ഒടുവിലത്തെ ഇര. കഴിഞ്ഞ 28നാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി ഇദ്ദേഹം 13,000 രൂപയുടെ ഫോൺ ഓർഡർ ചെയ്തത്. കാഷ് ഓൺ ഡെലിവറി ആയിട്ടായിരുന്നു ബുക്കിംഗ്. കഴിഞ്ഞ ദിവസം പാഴ്സൽ എത്തി. ഡെലിവെറി ബോയിക്ക് നിശ്ചിത തുകയും നൽകി സാധനം ഏറ്റുവാങ്ങി. ഹോട്ടലിൽ വച്ച് പൊതി തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഫോണിന്റെ ഒറിജിനൽ പായ്ക്കറ്റിനകത്ത് പാത്രങ്ങൾ കഴുകാനുപയോഗിക്കുന്ന രണ്ട് സോപ്പ് കട്ടകളാണ് വച്ചിരുന്നത്. ഇതോടൊപ്പം കാഷ് ബില്ലും ഉണ്ടായിരുന്നു. പരിഭ്രാന്തനായ ഷിഹാബ് ഉടൻ ഷോപ്പിംഗ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിലേക്ക്

വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലൂടെ തന്റെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.