marady
മാറാടി Iഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ .പി. ബേബി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഏരിയാ സെക്രട്ടറി കെ. പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. അജി. അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, കെ.വൈ. മനോജ്, ലത ശിവൻ, ടി.ആർ. വൈശാഖ്, തേജസ് ജോൺ എന്നിവർ സംസാരിച്ചു.