kk

കൊച്ചി: ധീരജ് വധത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തി​ൽ പത്ത് കെ.എസ്.യു പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു. തലയ്ക്ക് പരി​ക്കേറ്റ കെ.എസ്.യുവി​ലെ അമൽ ടോമിയും എസ്.എഫ്. ഐയി​ലെ അഖി​ൽ ബാബുവും സ്വകാര്യ ആശുപത്രി​കളി​ൽ ചികിത്സയിലാണ്. ആരുടെയും പരി​ക്ക് സാരമുള്ളതല്ല. ഒരു വി​ദ്യാർത്ഥി​നിയും പരി​ക്കേറ്റവരി​ലുണ്ട്. എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ പ്രതിഷേധ പ്രകടനത്തി​ന് ഒരുങ്ങുന്നതി​നി​ടെയാണ് സംഭവം. പൊലീസ് എത്തിയാണ് സ്ഥി​തി ശാന്തമാക്കിയത്. ആർക്കെതി​രെയും കേസെടുത്തി​ട്ടി​ല്ല. മഹാരാജാസി​ലും ലാ കോളേജി​ലും പൊലീസ് സംഘം കാവലുണ്ട്.