 
കൊച്ചി: ഓൺലൈൻ പഠനം സാർവത്രികമായെങ്കിലും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം നേടാൻ കഴിയുന്നുണ്ടോയെന്ന് സംശയമാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി പറഞ്ഞു. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള സംഘടിപ്പിച്ച ഡെലിഗേറ്റ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിൽ നടപ്പാക്കുന്ന വിമുക്തി കിരണം, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, അക്ഷരകേരളം മലയാളം ക്ളബ് എന്നീ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ മുഖ്യപ്രഭാഷണം നടത്തി. പവർ ഫിനാൻസ് കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് കേശവദാസ് വിഷയം അവതരിപ്പിച്ചു. സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ്, കൗൺസിൽ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, വൈസ് പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ, ഫാ. മാത്യു കരിന്തറ, ഡോ. ഇന്ദചൂഡൻ, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.