 
കുറുപ്പംപടി: ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖലാ കമ്മിറ്റി എൻ. സുനിൽ, ടി. ഷിജു, വി.എസ്. രാജീവ് സ്മാരക രണ്ടാമത് അഖില കേരള വടംവലി മത്സരംസംഘടിപ്പിച്ചു. ഓടക്കാലിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്, എ.കെ. സുജീഷ്, സുജു ജോണി, വി.എം. ജുനൈദ്, സഹകരണബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, നിഖിൽ ബാബു, ഗിരി ബേബി, ഷമീർ സി.എസ്, സജീഷ്.ഇ.എൻ, സുഭാഷ് വി.ആർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ അവാർഡുകൾ നേടിയവരെ അനുമോദിച്ചു. തുടർന്ന് നടന്ന അഖില കേരള വടംവലി മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നാംസ്ഥാനം ചലഞ്ചേഴ്സ് മറ്റക്കുഴിയും രണ്ടാം സ്ഥാനം ക്രൗൺ മുപ്പത്തടവും മൂന്നാംസ്ഥാനം യൂത്ത്‌വിംഗ് തൊടുപുഴയും നേടി.