ആലുവ: ഇടുക്കിയിലെ കെ.എസ്.യു - എസ് എഫ് ഐ സംഘർഷവും കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ആലുവയിലെ കാമ്പസുകളിൽ മനപ്പൂർവ്വം സംഘർഷങ്ങളുണ്ടാക്കുന്നതായി കെ.എസ്.യു ആരോപിച്ചു. കഴിഞ്ഞ രാത്രിയിൽ ആലുവ ബോയ്‌സ് സ്‌കൂളിലെ കെ.എസ്.യു കൊടിമരം നശിപ്പിക്കുകയും എടത്തല അൽ അമീൻ കോളേജിൽ കെ.എസ്.യു ഫ്ലക്‌സ് ബോർഡ് നശിപ്പിക്കുകയും ചെയ്തു. സംഭവങ്ങളിൽ കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ പ്രതിഷേധിച്ചു.