corporation

തൃപ്പൂണിത്തുറ: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി തൃപ്പൂണിത്തുറ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ഇരുപത്തഞ്ച് വർഷത്തെ അധികാര വികേന്ദ്രീകരണ പ്രവർത്തനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്ത് സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും തയാറാക്കലുമായി ബന്ധപ്പെട്ട് ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.വി. സാജു, പി.കെ. പീതാംബരൻ, സൂപ്രണ്ട് കെ.എ. സിബു എന്നിവർ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ സ്വാഗതവും നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ നന്ദിയും പറഞ്ഞു.