കളമശേരി: വാർഡുകളുടെ എണ്ണം, ജനസംഖ്യ, വരുമാനം എന്നിവയുടെ ഉയർച്ച കണക്കിലെടുത്ത് ആവശ്യമായ തസ്തികകൾ വർദ്ധിപ്പിക്കാൻ നഗരസഭ തീരുമാനിച്ചു. 2014ലാണ് കളമശേരി നഗരസഭ ഒന്നാം ഗ്രേഡായത്. നിലവിൽ സൂപ്രണ്ട് 2, സീനിയർ ക്ലാർക്ക് 9, ക്ലാർക്ക് 9, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇസ്പെക്ടർ 1, രണ്ടാം ഗ്രേഡ് 1, ജെ.എച്ച്.ഐ -1, ജെ.എച്ച്.ഐ 2 - 1, ഡ്രൈവർ, എന്നിവരാണുള്ളത്. അധികമായി അനുവദിക്കാൻ സർക്കാരിനോട് അപേക്ഷിക്കുന്ന തസ്തികകൾ പി.എ -2, സെക്രട്ടറി-1, റവന്യൂ ഓഫീസർ ഗ്രേഡ് 2 - 1, റവന്യൂ ഇൻസ്പെക്ടർ- 2, സീനിയർ ക്ലാർക്ക് -5, ക്ലാർക്ക് -5, ജെ.എച്ച്.ഐ 1 - 3, ജെ.എച്ച്.ഐ 2-3, എച്ച്.ഐ 2-1, ഓഫീസ് അറ്റൻഡന്റ് - 4, ടൈപ്പിസ്റ്റ് -3, ഡ്രൈവർ - 5, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെയാണ്.