
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെടാൻ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സീറ്റ് വിഷയം ചർച്ച ചെയ്യാൻ എൻ.ഡി.എ സംസ്ഥാന, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെയും എൻ.ഡി.എ ജില്ലാ യോഗം ചേർന്നിട്ടില്ല. സീറ്റ് ചർച്ചയ്ക്ക് എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ പാർട്ടി ചെയർമാനെയും ഓഫീസ്ചാർജ് ജനറൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷനായി. ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി സംസാരിച്ചു.